യാത്രക്കാരുടെ  ജീവൻ പണയം വച്ച് ലൈസൻസില്ലായെ സ്വകാര്യ ബസിന്റെ മത്സരയോട്ടം ; കോട്ടയം നഗരത്തിൽ ലൈസൻസില്ലാത്ത ബസ് ഡ്രൈവർ പിടിയിൽ 

കോട്ടയം : കോട്ടയം നഗരത്തിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയം – പെരുവ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ് വിൽ ബസിന്റെ ഡ്രൈവർ അഞ്ചിൽ ദിനേശ് (23) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. 

Advertisements

സംസ്ഥാന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കോട്ടയം ട്രാഫിക് പൊലീസ് പരിശോധന നടത്തിയത്. ഇതിൻറെ ഭാഗമായി തിരുനക്കര ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നതായി കണ്ട ഡ്രൈവറെ ട്രാഫിക് എസ് ഐ ഹരിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്ക് എ എസ് ഐ അനീഷ്, പ്രദീപ് എന്നിവർ നേതൃത്വം നൽകി. 

Hot Topics

Related Articles