പന്തളത്ത് ലിംവിംങ് ടുഗദായി കഴിഞ്ഞ പങ്കാളിയായ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; കേസിലെ പ്രധാന പ്രതി ബംഗളൂരുവിൽ നിന്നും പിടിയിൽ

പന്തളം: പത്തനംതിട്ട ജില്ലയിലെ പന്തളം പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയെ ബംഗളുരുവിൽ നിന്ന് പോലീസ് പിടികൂടി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ടുവർഷത്തോളം യുവതിയ്‌ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം സ്വദേശി ഷൈജു എസ് എൽ (34)നെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisements

ഈമാസം 10 ന് രാത്രി 10.30 നാണ് ഇയാൾക്കൊപ്പം പൂഴിക്കാട് ചിറമുടിയിൽ വാടകയ്ക്ക് താമസിച്ചുവന്ന മുളക്കുഴ സ്വദേശിനി സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ടത്. മരണം ഉറപ്പാക്കിയ ഷൈജു മൊബൈൽ ഫോൺ ഓഫാക്കിയശേഷം നാടുവിടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിവിങ് റ്റുഗദറായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുവരികയായിരുന്നു ഇരുവരും. ഷൈജുവിന് വേറെ സ്ത്രീകളുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സമീപവാസികൾ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പന്തളം പോലീസ് തുടർ നടപടി സ്വീകരിക്കുകയും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

നാല് വർഷത്തിലധികമായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സജിത ചെങ്ങന്നൂർ മുളക്കുഴ സ്വദേശിനിയാണ്. തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന ഇവർ, ഫേസ് ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പട്ടത്. തുടർന്ന് അടുപ്പത്തിലാവുകയും ഒരുമിച്ച് ചിറമുടിയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

ബംഗളുരുവിൽ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമീപവാസികളുമായി യാതൊരു അടുപ്പവും ഷൈജുവും സജിതയും പുലർത്തിയിരുന്നില്ല. ഭാര്യയും മക്കളുമുള്ള പ്രതി വേറെയും സ്ത്രീകളുമായി ബന്ധം തുടർന്നുവന്നത് സജിത ചോദ്യം ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.

Hot Topics

Related Articles