ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ; വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.പിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ. ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്.

Advertisements

അവരുടെ
വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ പലതും കേരള സർക്കാർ മുടക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇല്ല എന്ന് തെളിയിക്കാൻ കഴിയുമോ എന്നും, തയാറായാൽ അക്കമിട്ടു ഓരോ കാര്യവും നിരത്താമെന്നും സുരേഷ് ഗോപി പറഞ്ഞു.

2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപി ഫണ്ടുകൾ പിൻവലിച്ച ഒരു സാഹചര്യമാണ് ഉണ്ടായത്.

2021ൽ 7, 8 മാസം എം പി സ്ഥാനം ബാക്കിയുള്ളപ്പോഴാണ് പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചു വച്ചുകൊണ്ട് രണ്ടു കോടി അനുവദിച്ചത്. ആ പശ്ചാത്തലത്തിൽ കൊടുക്കാവുന്ന പദ്ധതികൾ എല്ലാം കൊടുത്തു. ഇവിടെ ഒരു സർക്കാർ ഭരിക്കുന്നു. എന്തു കൊടുത്താലും ഇവിടെ ഒന്നും ചെയ്യാൻ നമ്മളെ അനുവദിക്കില്ല എന്നാണ് മനോഭാവം.
അതിനെല്ലാം തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles