ചെങ്ങന്നൂരിൽ തമ്മിലടിച്ച് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടകം സിമന്റ് കവലയിൽ വച്ച് ആംബുലൻസിൽ നിന്ന് ചാടി; രക്ഷപെടാൻ ശ്രമിച്ചവരെ നാട്ടുകാർ ചേർന്നു പിടികൂടി

കോട്ടയം: തമ്മിലടിച്ച് പരിക്കേറ്റ ശേഷം ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ പരിഭ്രാന്തരാക്കി. രക്ഷപെടാൻ ശ്രമിച്ചവരെ ഒടുവിൽ നാട്ടുകാർ തന്നെ ചേർന്ന് പിടികൂടി ആശുപത്രിയിലേയ്ക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം നാട്ടകം സിമന്റ് കവലയിലായിരുന്നു നാടകീയ സംഭവങ്ങൾ ഉണ്ടായത്.

Advertisements

ചെങ്ങന്നൂരിൽ തമ്മിലടിച്ചതിനെ തുടർന്നു പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയുമായി എത്തിയതായിരുന്നു ആംബുലൻസ്. നാട്ടകം സിമന്റ് കവല ഭാഗത്ത് എത്തിയ ആംബുലൻസ് വേഗം കുറച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ ആംബുലൻസിൽ നിന്നും ചാടുകയായിരുന്നു. തുടർന്നു, നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. തുടർന്നാണ്, ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തിയത്. തുടർന്നു, നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.