ഏറ്റുമാനൂർ: എറണാകുളം റോഡിലുണ്ടായ വാഹനാപകടത്തിൽ, സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കാണക്കാരി സ്വദേശിയ്ക്കു ദാരുണാന്ത്യം. കാറിടിച്ച് റോഡിലേയ്ക്കു വാണ യാത്രക്കാരന്റെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. കാണക്കാരി ചാത്തമല സ്വദേശി ഗോപി (ബേബി (65) ആണ് മരണമടഞ്ഞത്.
ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രി രാത്രി 7.45 ന് ആണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന കാർ ബേബിയെ തടി തുടർന്ന് ബസിന് മുൻപിലേക്ക് തെറിച്ചു വീണ ബേബിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ഇടിച്ചിട്ട കാർ നിർത്താതെ പോയി. കുറവിലങ്ങാട് പോലീസ് എത്തി മരിച്ച ബേബിയുടെ മ്യത ശരീരം റോഡിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.