ആർപ്പു ക്കര: സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തി കൊണ്ടിരിക്കുന്ന നവജീവന്‍ കൈത്താങ്ങ് എന്ന പേരിൽ പൂഞ്ഞാർതെക്കേക്കര പഞ്ചായത്ത് കർഷകരിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ കൈമാറി. പതിനാലു വാർഡുകളിലേയും മെംമ്പർമാരിൽ നിന്നും ശേഖരിച്ച അരി, പല വ്യഞ്ജനങ്ങൾ കാർഷികോൽപ്പന്നങ്ങൾ എന്നിവ മൂന്നു വാഹനങ്ങളിലായാണ് നവജീവനിൽ എത്തിച്ചത്. നവജീവനിൽ എത്തിച്ച ഉൽപ്പന്നങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യൂ നവജീവൻ തോമസിന് കൈമാറി.
നവജീവനിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും, മാനസിക രോഗികളും പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ നിന്ന് എത്തിച്ച 300 അന്തേവാസികളും 40 ൽ അധികം ശുശ്രൂഷകരും ഉണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, ജില്ലാ ആയൂർവേദ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരു ടെ കൂട്ടിരിപ്പുകാർക്കുമായി ദിവസേന 5000 ത്തിലധികം പേർക്ക് സൗജന്യമായി ഭക്ഷണംവിതരണം നടത്തി കൊണ്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ സാമ്പത്തിക ചെലവ് വരുന്ന നവജീവന്‍ വിദേശ ഫണ്ടുകൾ ഒന്നും തന്നെയില്ല. സുമനസുകളുടെ സഹായം കൊണ്ടാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നത്.
ഒരു പഞ്ചായത്ത് അധികൃതർ ആദ്യമായാണ് ഈ വിധത്തിലുള്ള സഹായം നവജീവനിൽ എത്തിച്ചതെന്നും ഈ സദ്പ്രവൃത്തി വളരെ അഭിനന്ദനീയമാണെന്ന്
പി യു തോമസ് പറഞ്ഞു
വൈസ്പ്രസിഡന്റ് റെജിഷാജി, മെമ്പർമാരായ റോജിതോമസ്, അനിൽ കുമാർ, സി കെ കുട്ടപ്പൻ, നിഷസാനു, ബീനാമധുമോൻ ,മിനിമോൾബിജു,സജി സിബി,ആനിയമ്മസണ്ണി, പി ജി ജനാർദ്ദനൻ, മേരി തോമസ്, രാജമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി