കട്ടപ്പന: 500 ഓളം മോഷണക്കേസുകളിലും പോലീസിനെ നിരവധി തവണ ആക്രമിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബുള്ളറ്റ് മോഷണംനടത്തിയ കേസിൽ ജയിലിൽ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തിയത്. ഇയാൾ നിലവിൽ തടവിൽ കഴിയുകയാണ്.
മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് സ്ഥലങ്ങൾ മേടിച്ചു കൂട്ടുകയാണ് ഇയാളുടെ പതിവ്. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവിതത്തിനും ഭീഷണിയായി മാറിയ ബിജുവിനെതിരെ സാക്ഷി പറയാൻ ആളുകൾക്ക് മടിയായിരുന്നു. എന്തെങ്കിലും രീതിയിൽ ആളുകൾ സാക്ഷി പറഞ്ഞാൽ അവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും ഇയാളുടെ രീതിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ വീടിനു സമീപമുള്ള ആളുകൾ ഇയാൾ ജയിലിന് പുറത്ത് ആണ് എങ്കിൽ ഭീതിയോട് കൂടിയാണ് അവരവരുടെ വീടുകളിൽ കഴിഞ്ഞിരുന്നത് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവുമാണ് ഇയാളെ പിടികൂടിയത് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി ബിജുവിനെ പാത പിന്തുടർന്ന് ബിജുവിന്റെ മകൻ ബിബിനും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.