വന്തിട്ടേന്ന് സൊല്ല് , സാംസങ് എസ് 23 ഓക്സിജനിൽ വന്തിട്ടേന്ന് ചൊല്ലി കേരളം ! ആദ്യ ദിനം സാംസങ് എസ് 23 സ്വന്തമാക്കിയത് 200 ലധികം ഭാഗ്യശാലികൾ : ഓക്സിജെനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു 

കേരളത്തെ ഇളക്കിമറിച്ച് ഡിജിറ്റൽ പ്രേമികളുടെ മനസിളക്കിയ സാംസങ് എസ് 23 സീരിസിന്റെ വില്പന കോട്ടയം ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ആരംഭിച്ചു. സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പനയാണ് ഓക്സിജന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ തുടങ്ങിയത്. 200 ൽ പരം ഉപഭോക്തകൾക്ക് ആദ്യ ദിനം തന്നെ സ്മാർട്ട്ഫോണുകൾ നൽകിയതായി  ഓക്സിജന്റെ പ്രതിനിധികൾ അറിയിച്ചു. 

Advertisements

കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും ഇപ്പോൾ വിൽപ്പന ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വളരെ നേരത്തെ തന്നെ പ്രീ ബുക്കിങ് സൗകര്യവും ഓക്സിജെൻ ഒരുക്കിയിരുന്നു. ഇപ്പോൾ ആവശ്യമായ ഏറ്റവും പുതിയ എസ് 23 മോഡലുകളായ എസ് 23, എസ് 23 പ്ലസ്, എസ് 23 അൾട്രാ എന്നിവയുടെ സ്റ്റോക്കും ഓക്സിജെനിൽ ലഭ്യമാണ്. ക്യാമറയിലും പ്രോസസ്സറിലും വൻ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. 200 എം പി നൈറ്റ്‌ ഫോട്ടോഗ്രാഫി ക്യാമറയും സ്‌നാപ്ഡ്രാഗൺ 8 സെക്കന്റ്‌ ജനറേഷൻ പ്രോസസ്സറുമാണ് എസ് 23 അൾട്രാക്കുള്ളത്. ഇപ്പോൾ പ്രി ബുക്ക്‌ ചെയ്യുന്നവർക്ക് 36999 രൂപയുടെ സ്മാർട്ട്‌വാച്ചും 13999 രൂപയുടെ ഇയർ ബഡും വെറും 4999 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. കൂടാതെ 8000 രൂപാ വരെ സാംസങ് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. മൊബൈൽ ഫോൺ വില്പനയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ഓക്സിജൻ എന്നും ഉറപ്പുവരുത്തുന്നു.

Hot Topics

Related Articles