കടുത്തുരുത്തി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ കല്ലറ പെരുന്തുരുത്ത് സ്വദേശിയായ യുവാവ് മരിച്ചു. തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെ മകൻ റോബിറ്റ് സെബാസ്റ്റിയൻ (36) ആണ് മരിച്ചത്. കൂവൈറ്റിൽ വ്യാഴാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുമ്പോളാണ് അപകടത്തിൽപെട്ടത്. ബസിറങ്ങി താമസസ്ഥലത്തേക്കു നടക്കുമ്പോൾ അജ്ഞാതവാഹനമിടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാതാവ് റോസമ്മ. ഭാര്യ രേഷ്മയും കുവൈറ്റിൽ ജോലി നോക്കുകയാണ്. റോബിൻ (ഇസ്രായേൽ), ബോബി എന്നിവർ സഹോദരങ്ങളാണ്.