ആർപ്പൂക്കരയിൽ പുനർനിർമ്മാണംനടത്തിയറോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

ആർപ്പുക്കര:ആർപ്പുക്കരപഞ്ചായത്തിന്റെ ഒമ്പതാം വാർഡിലെ കസ്തൂർബാ അങ്ങാടിപ്പള്ളി പുനർ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപ ഡിവിഷൻ ഫണ്ട് വിനിയോഗിച്ചാണ് റോഡ് പുന:രുദ്ധാരണം നടത്തിയത്. വളരെക്കാലമായി ശോച്യാവസ്ഥയിൽ കിടന്നിരിന്നറോഡ് പനമ്പാലം കുടമാളൂർ അങ്ങാടി ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളജ് ഭാഗത്തേയ്ക്കുള്ള ബൈപാസ് റോഡാണ്. റോഡ് പുനരുദ്ധാരണത്തിന് മുൻ കൈ എടുത്ത അരുൺഫിലിപ്പിനെയോഗം അഭിനന്ദിച്ചു. 

Advertisements

പഞ്ചായത്ത് പ്രസിഡന്റ് അഞ്ജുമനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ എസ് കെ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ്ഫിലിപ്പ്, വാർഡ് മെംമ്പർമാരായ ജസ്റ്റിൻജോസഫ് , റോസ് ലി ടോമിച്ചൻ ,ദീപാജോസ്, സുനിതാബിനു അരുൺ ഫിലിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോയി പുതുശ്ശേരി വിഷ്ണുവിജയൻ, എന്നിവർ സംസാരിച്ചു. ബേബിച്ചൻ കൊച്ചുവീട്ടിൽ ജോൺ ജോസഫ് ചിറ്റത്തിൽ സോബിൻെ തെക്കേടം, റ്റിറ്റോ പയ്യനാടൻ, സദാശിവൻ, ആർപ്പുക്കര തങ്കച്ചൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Hot Topics

Related Articles