‘ഹോപ്പ് വരുന്നതിന് ഒരാഴ്ച മുൻപ്…’ എലിസബത്തിനൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി ബേസിൽ ജോസഫ്

നിഷ്കളങ്കമായ ചിരിയിലൂടെയും സംസാരത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനും, സംവിധായകനുമാണ് ബേസിൽ ജോസഫ്.
കഴിഞ്ഞ ദിവസമാണ് ബേസിലിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്.

Advertisements

ഹോപ്പ് ജനിക്കുന്നതിന് ഒരാഴ്ച മുൻപുള്ള എലിസബത്തിന്റെയും ബേസിലിനെയും മനോഹരങ്ങളായ ചിത്രങ്ങൾ ബേസിൽ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിമിഷനേരം കൊണ്ടുതന്നെ നിരവധിയാളുകളാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തിയത്. 2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

വിനീത് ശ്രീനിവാസന്റെ അസ്സോസിയേറ്റായാണ് ബേസിൽ സിനിമാ രംഗത്തെത്തിയത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളി ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധ നേടി എടുത്തു. മൂന്ന് സിനിമകളാണ് ബേസില്‍ ഇതുവരെ സംവിധാനം ചെയ്തത്.

സംവിധായകൻ എന്നതിലുപരി അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം.

Hot Topics

Related Articles