പ്രണയം വിജയിച്ചു : ക്രിസ്റ്റിയുടെ സക്സസ് ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തിയേറ്ററുകളിൽ വിജയകമായി പ്രദർശനം തുടരുന്ന ക്രിസ്റ്റിയുടെ സക്സസ് ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മാളവിക മോഹനനും മാത്യു തോമസും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആൽവിൻ ഹെൻറിയാണ്.

Advertisements

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഥ – ആൽവിൻ ഹെൻറി.  മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു.

കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.

Hot Topics

Related Articles