കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ റോഡിലെ ഇരുട്ടും, ഡിവൈഡറും വീണ്ടും വില്ലനായതോടെ അപകടം. ഇരുട്ടിൽ ഡിവൈഡർ കാണാതെ വന്നതോടെ നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ മുൻഭാഗം ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറി നിന്നെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും മാവേലിക്കരയിലേയ്ക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ചിങ്ങവനം ഭാഗത്തേയ്ക്ക് എത്തിയ കാർ ഗോമതിക്കവലയിലെ ഇരുട്ടിൽ ദിശ മനസിലാകാതെ, ഡിവൈഡറിലേയ്ക്ക് ഓടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം ഡിവൈഡറിൽ കയറിയാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തിറക്കി. അപകടത്തിൽ ആർക്കൂം പരിക്കേറ്റിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നാട്ടുകാർ അടക്കമുള്ളവർ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെയും അധികൃതർ ഡിവൈഡർ നീക്കം ചെയ്യുന്നതിനോ, ലൈറ്റ് സ്ഥാപിക്കുന്നതിനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് വ്യാപാരികളും, ഓട്ടോ ഡ്രൈവർമാരും അടങ്ങുന്ന നാട്ടുകാർ.