ശ്മശാന വിവാദത്തിൽ മാപ്പ് പറയണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം തള്ളി പാലാ നഗരസഭ ചെയർപേഴ്സൺ

കോട്ടയം: പാലാ നഗരസഭയിലെ ശ്മശാന വിവാദത്തിൽ മാപ്പ് പറയണമെന്ന മാണി ഗ്രൂപ്പിന്‍റെ ആവശ്യം സിപിഎം ചെയർപേഴ്സൺ ജോസിൻ ബിനോ തള്ളി.

Advertisements

നേതാവിന്‍റെ വീട്ടിൽ നിന്നുള്ള നിർദേശങ്ങളല്ല, പാർട്ടി പറയുന്നതാണ് താൻ അനുസരിക്കുന്നതെന്നും ജോസിൻ ബിനോ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോസ് കെ. മാണിയുടെ അറിവോടെയാണോ മാണി ഗ്രൂപ്പ് കൗൺസിലർമാർ തന്നെ വിമർശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പാല നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം ഏറ്റെടുത്തതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്.

പണി തീർക്കാതെ പൊതുശ്മശാനം ഉദ്ഘാടനം നടത്തിയതിൽ നഗരസഭാധ്യക്ഷ ജോസിൻ ജനങ്ങളോടു മാപ്പു ചോദിച്ചിരുന്നു. കേരള കോൺഗ്രസിലെ (എം) ആന്‍റോ പടിഞ്ഞാറേക്കര ചെയർമാനായിരിക്കെ ഡിസംബറിലാണ് ജോസ് കെ.മാണി എംപി ശ്മശാനം ഉദ്ഘാടനം ചെയ്തത്.

പണിതീരാത്ത ശ്മശാനം കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്കു പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തോടു മാപ്പു ചോദിക്കുന്നതായുമായാണ് ജോസിൻ ബിനോ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തുവന്നു, ചെയര്‍പേഴ്സണ്‍ മുന്നണിയോട് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം.

Hot Topics

Related Articles