കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം എസ്എംഇയ്ക്കു മുന്നിൽ വാഹനാപകടം; ഡോക്ടറുടെ കാർ നിയന്ത്രണം നഷ്ടമായി വിദ്യാർത്ഥിനിയെ ഇടിച്ചു; അപകടത്തിൽപ്പെട്ടത് ബിഎംഡബ്യു കാർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം എസ്എംഇയ്ക്കു മുന്നിൽ അമിത വേഗത്തിലെത്തിയ കാർ കാൽ നടയാത്ര ചെയ്ത വിദ്യാർത്ഥിനിയെ ഇടിച്ചു വീഴ്ത്തി. എസ്എംഇയിലെ പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തിയ കാർ, രണ്ടു വാഹനങ്ങളിലും ഇടിച്ച ശേഷം റോഡരികിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

Advertisements

ആർപ്പൂക്കര അമ്പലക്കവല ഭാഗത്തു നിന്നും എത്തിയ ബിഎംഡബ്യു കാർ റോഡരികിൽ നിന്ന പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയം അമിത വേഗത്തിൽ എത്തിയ കാർ കുട്ടിയെ ഇടിച്ചിട്ട ശേഷം സമീപത്തെ രണ്ടു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുതായി നാട്ടുകാർ പറഞ്ഞു. ഇതിനു ശേഷം റോഡരികിലെ മതിൽ ഇടിച്ചു തകർത്താണ് ബിഎംഡബ്യു കാർ നിന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. കൈപ്പുഴ സ്വദേശിയായ ദന്തഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.