കോട്ടയം : പള്ളം ബ്ലോക്കിന്റെ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്
രജനി അനിൽ ബജറ്റ് അവതരിപ്പിച്ചു. 22,71,60,000/- രൂപ വരവും 22,61,23,162/- രൂപ ചെലവും 10,36,838/- രൂപ നീക്കിയിരിപ്പുമാണ് കണക്കാക്കിയിരിക്കുന്നത്.
സമഗ്ര മേഖലയിലും മുന്നേറ്റം കൈവരിക്കുന്നതിനും,തരിശ് രഹിത, മാലിന്യമുക്ത, തൊഴിൽ രഹിത ബ്ലോക്ക് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിന് മുൻതൂക്കം നൽകിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
കേരളം തന്നെ ഉറ്റ് നോക്കുന്ന പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി നമ്മളും മുഖ്യധാരയിലേയ്ക്ക് എന്ന സ്വപ്ന പദ്ധതി 2023-24 വർഷത്തിൽ നിർവ്വഹണരൂപം പ്രാപിക്കുന്നു. കേര ഗ്രാമം, കാന്താരി ഗ്രാമം, ചോളം കൃഷി, കർഷകർക്ക് ഒരു വിപണി, സിഡിഎസ് ഗ്രീപ്പുകൾക്ക് മെഡിക്കൽ ലാബ്, മിൽക്ക് എറ്റിഎം, എബിസി പ്രോഗ്രാം, ബ്ലോക്ക് ഓഡിറ്റോറിയം നിർമ്മാണം, ബഡ്സ് റീഹാബിലിറ്റേഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം, ലൈബ്രറികളെ വനിതാ സൗഹൃദമാക്കൽ, ഗ്രൂപ്പുകൾക്ക് ഇനോക്കുലം നിർമ്മാണ പ്രോജക്ട്, തൊഴിൽമേള എംപ്ലോയ്മെന്റ് ഫെസിലിറ്റേഷന് സെന്റർ, മിനി സ്റ്റേഡിയം നിർമ്മാണം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാക്ഷരതാ തുല്യ പരീക്ഷ കോഴ്സുകൾ, കിഡ്നി, ക്യാൻസർ രോഗനിർണ്ണയത്തിന് മെഡിക്കൽ ക്യാമ്പ്, സി എച്ച് സി കളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുളള പ്രോജക്ട് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റ്, കിടപ്പുരോഗികൾക്ക് ഡയപ്പർ വിതരണം, ഡയപ്പറുകളുടെ സംസ്കരണത്തിനായി ബ്ലോക്ക് ഓഫീസിൽ ഇൻസിനറേറ്റർ സ്ഥാപിക്കൽ. ദുരന്തനിവാരണസേനയുടെ പ്രവർത്തനം, മിയോവാക്കി വനം നിർമ്മാണം എന്നിവയാണ് 2023- 2024 ൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികൾ.