കോട്ടയം: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കു എം.ആർ.പിയേക്കാൾ മൂന്നുരൂപ കൂടുതൽ ഈടാക്കിയ ചങ്ങനാശേരി റിലയൻസ് സൂപ്പർമാർക്കറ്റ് ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി. 2021 സെപ്റ്റംബറിലാണ് വിനോദ് ചങ്ങനാശേരി പാറേൽപ്പള്ളിയിലുള്ള റിലയൻസ് സൂപ്പർ മാർക്കറ്റിൽ നിന്ന് കെ.എൽ.എഫിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയത്.
വെളിച്ചെണ്ണ പാക്കറ്റിൽ 235 രൂപയാണ് എം.ആർ.പിയായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ വിനോദിൽനിന്ന് 238 രൂപ ഈടാക്കിയെന്നാണ് പരാതി. അധികവില ഈടാക്കിയത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നു വിശദമായ തെളിവെടുപ്പിനുശേഷം കമ്മിഷൻ വിലയിരുത്തി. പാക്കറ്റിൽ പ്രിന്റ് ചെയ്തതിനേക്കാൾ അധികമായ വില ഈടാക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധികം വാങ്ങിയ മൂന്നു രൂപ 2021 സെപ്റ്റംബർ ഏഴു മുതലുള്ള ഒൻപതു ശതമാനം പലിശസഹിതം തിരികെ നൽകാനും നിയമനടപടികൾ മൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് 10000 രൂപ വിനോദ് ആന്റ്ണിക്ക് നൽകാനുമാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും കെ.എം. ആന്റോ അംഗവുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർ്ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.