കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ പാടശേഖരത്തിന് തീ പിടിച്ചു. ബൈപ്പാസ് റോഡിനും എംസി റോഡിനും ഇടയിലുള്ള പാടശേഖരത്തിലാണ് വലിയ പുകയോടെ തീ പടർന്നു പിടിച്ചത്. തീയും പുകയും പൊടിയും ഉയർന്നതോടെ പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ പാടശേഖരത്തിന് തീ പിടിച്ചത്. തീയും പുകയും ഉയർന്നത് കണ്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
Advertisements