കോട്ടയം: കുടിവെള്ളം കിട്ടാനില്ലെന്നും, വെള്ളത്തിന് ശക്തിയില്ലെന്നും മന്ത്രിയോട് പരാതി പറഞ്ഞ വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ തന്നെ വിച്ഛേദിച്ച് വാട്ടർ അതോറിറ്റിയുടെ പരിഹാരം. കുടിശികയുടെ പേരിലാണ് വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ തന്നെ മന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി ശുഷ്കാന്തി കാട്ടിയത്. കൊല്ലാട് ചൂളക്കവല സ്വദേശിയായ ലതികാ സുഭീഷിന്റെ വീട്ടിലെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ച് വാട്ടർ അതോറിറ്റി അധികൃതർ ശുഷ്കാന്തി കാട്ടിയത്.
കൊല്ലാട് ചൂളക്കവലയിൽ നിന്നും കുന്നമ്പള്ളി റോഡിൽ മാസങ്ങളായി വെള്ളം ലഭിച്ചിരുന്നില്ല. വെള്ളത്തിന്റെ ശക്തിയാകട്ടെ തീരെ ശുഷ്കിച്ചുമാണ് വന്നിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ ചേർന്ന് മന്ത്രി റോഷി അഗസ്റ്റിന് നേരിട്ടു ഫോണിൽ വിളിച്ച് പരാതി നൽകി. തുടർന്ന് മന്ത്രിയുടെ ഇടപെടലിനെ തുടർന്നു പിറ്റേന്ന് രാവിലെ തന്നെ രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. നാളെ രാവിലെ പ്രശ്നത്തിന് പരിഹാരം കാണാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഉറപ്പ് പാലിച്ച് മന്ത്രിയുടെ നിർദേശാനുസരണം രണ്ട് ഉദ്യോഗസ്ഥർ രാവിലെ തന്നെ സ്ഥലത്ത് എത്തി. തുടർന്ന്, ഇവർ സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ 2 ഉദ്ദ്യോഗസ്ഥർ അന്വഷിച്ച് എത്തുകയും ഉടൻ തന്നെ പരിഹാരം കാണാമെന്ന് പരാതിക്കാരിയെയും വെള്ളം ആവശ്യമുള്ള അയൽ വാസികളെയും അറിയിച്ച് പോയി.
ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പരാതിക്കാരിയായ ലതികാ സുഭീഷ് ജോലിസ്ഥലത്തേയ്ക്കു പോയി. ഈ സമയം നോക്കി വീട്ടിലെത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവരുടെ വീട്ടിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഇതിന് ശേഷം വീടിന്റെ ഉമ്മറത്തേക്ക് ഒരു കുറിപ്പ് വലിച്ചെറിഞ്ഞിട്ടു പോയതായും കുടുംബാംഗങ്ങൾ പറയുന്നു.
കുടിവെള്ളത്തിന് കിണർ പോലും ഇല്ലാത്ത പാവപ്പെട്ടതും നിത്യവൃത്തിക്ക് നിവൃത്തി ഇല്ലാത്ത പാവങ്ങളോടാണ് ഈ ക്രൂരത കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവർ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഇതിനു മുൻപ് കുടിശികയുണ്ടായിട്ടും കട്ട് ചെയ്യാതെ , മന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ വെള്ളം കട്ട് ചെയ്തതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.