പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ:  പേപ്പട്ടി ഭീതി വിതച്ച പ്രദേശങ്ങളിൽ  നിന്ന് തെരുവു നായ്ക്കളെ കൂട്ടത്തോടെ പിടിച്ചു; വീഡിയോ കാണാം

കൊല്ലാട് : പേവിഷബാധ സ്ഥിരീകരിച്ച തെരുവുനായ ആളുകളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച്ച ഡോഗ് ക്യാച്ചേഴ്സിന്റെ നേതൃത്വത്തിൽ പതിനേഴ് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് മുഖത്ത് ഗുരുതരമായി പരുക്കേറ്റ കുന്നത്തുകടവിൽ നിന്നും അഞ്ച് നായ്ക്കളെ പിടികൂടി. 

Advertisements

കൊല്ലാട് കട്ടയിൽ ഭാഗം , പുളിമൂട് കവല , കല്ലുങ്കൽ കടവ് , പാറയ്ക്കൽ കടവ് , നാൽക്കവല , കടുവാക്കുളം എന്നിവിടങ്ങളിൽ നിന്നും നായ്ക്കളെ പിടിച്ചു. പിടിച്ച മുഴുവൻ നായ്ക്കളെയും കോടിമതയിലെ എ ബി സി സെന്ററിലേക്കു വന്ധ്യംകരണ ശസ്ത്രക്രിയക്കായി എത്തിച്ചു. ജില്ലാ പഞ്ചായത്തിന്റെ എ ബി സി പദ്ധതിയിൽ ഉൾപ്പെട്ട പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത് . 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ഉണ്ടായ തെരുവ്നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ആവശ്യപ്പെട്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരുടെ നിദ്ദേശ പ്രകാരം പ്രത്യേക പരിഗണന നൽകിയാണ് ഇവയെ പിടിച്ചത്. അടുത്ത അഞ്ചു ദിവസം തെരുവുനായ ശല്യം രൂക്ഷമായ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നായ പിടുത്തം തുടരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.

Hot Topics

Related Articles