എസ് ബി ഐ യിൽ പണിമുടക്ക്; കോട്ടയത്ത് ജീവനക്കാർ പ്രകടനം നടത്തി 

കോട്ടയം: എസ് ബി ഐ മാനേജ്മെന്റ്  കേരളാ സർക്കിളിൽ  നടപ്പിലാക്കിയ എം പി എസ് എഫ് വിപണന പദ്ധതി പിൻവലിക്കുക, റിക്രൂട്ട്മെന്റ് നടത്തുക, ഇടപാടുകർക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക, പുറംകരാർവൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ  (എഐബിഇഎ ) നേതൃത്വത്തിൽ  ബാങ്കിന്റെ കേരളാ സർക്കിളിൽ ജീവനക്കാർ പണിമുടക്കി.

Advertisements

 കോട്ടയം ജില്ലാ ആസ്ഥാനത്ത് പണി മുടക്കിയ തൊഴിലാളികൾ തിരുനക്കരയിൽ നിന്ന് ആരംഭിച്ച്  നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തി.  തുടർന്ന് എസ് ബി ഐ ടൗൺ ബ്രാഞ്ചിന് മുന്നിൽ  പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് റെനീഷ് കാരിമറ്റം ധർണ്ണ ഉദ്ഘാടനം ചെയ്തു. ടിഎസ്ബിഇഎ അസി. സെക്രട്ടറി ജോർജി ഫിലിപ്പ്  അധ്യക്ഷത വഹിച്ചു. എകെബിഇഎഫ് ജില്ലാ സെക്രട്ടറി എസ്. ഹരിശങ്കർ,  ജില്ലാ ചെയർമാൻ സന്തോഷ്‌ സെബാസ്റ്റ്യൻ, ടിഎസ്ബിഇഎ വൈസ് പ്രസിഡണ്ട് എസ് .രാധാകൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ്,  ഡബ്യു സിസി ജില്ലാ സെക്രട്ടറി ബിജുക്കുട്ടി, ഡബ്യുസിസി  ജില്ലാ ചെയർമാൻ പി.എസ്  രവീന്ദ്രനാഥൻ, ടിഎസ് ബിഇഎ റീജണൽ സെക്രട്ടറി ഋഷികേശ്  എ.എസ് തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഐ ജില്ലാ സെക്രട്ടറിയും  എ.ഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.വി.ബി ബിനു സമരകേന്ദ്രത്തിൽ എത്തി പണിമുടക്കുന്ന ജീവനക്കാരെ  സന്ദർശിച്ച് അഭിവാദ്യം ചെയ്യുകയും  സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എംപിഎസ്എഫ് വിപണന പദ്ധതിയുടെ ഭാഗമായി ബാങ്ക് ശാഖകളിൽ പണിയെടുക്കുന്ന ജീവനക്കാരെ മാർക്കറ്റിംഗിനായി അയയ്ക്കുന്നത് മൂലം ശാഖകളിൽ മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. ജീവനക്കാരുടെ അപര്യാപ്തത ശാഖകളിലെ ഇടപാടുകളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള ഒഴിവുകളിൽ നിയമനം നടക്കാത്തത് മൂലം  അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാൻ ഉണ്ടാകുന്ന വലിയ കാലതാമസം സാധാരണക്കാരായ ഇടപാടുകാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. 

Hot Topics

Related Articles