കോട്ടയം : അമിത ജോലി ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാതായി. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബഷീറിനെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ കാണാതായത്. നഗര മധ്യത്തിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും കാണാതായ ഉദ്യോഗസ്ഥൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ , ആറ് മണിക്കൂറായി ഇദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല. സഹപ്രവർത്തകനെ കാണാതായി മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാത്ത പൊലീസ് ഒരു പ്രഥമ വിവര റിപ്പോർട്ട് പോലും തയ്യാറാക്കിയിട്ടുമില്ല.
ലോങ്ങ് പെൻഡിങ്ങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് ഇദേഹം രണ്ട് ദിവസമായി കടുത്ത സമ്മർദത്തിലായിരുന്നതായി സുഹ്യത്തുക്കളും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും പറയുന്നു. അൻപതോളം എൽപി വാറണ്ട് കേസുകളാണ് ഇദ്ദേഹത്തിൻറെ പേരിൽ നിലവിൽ പെയിൻറിംഗ് ആയി കിടക്കുന്നത്. ഈ കേസുകളിൽ ഉടനടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിനെ ക്യാബിനിൽ വിളിച്ചുവരുത്തിയ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരുന്നതായും ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് രണ്ടുദിവസമായി ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്ന് ഇല പൊലീസ് മേധാവിയുടെ കൊമ്പിൽ നടക്കുന്നതിനാൽ അടിയന്തരമായി പ്രതികളെ പിടികൂടണം എന്ന് വെള്ളിയാഴ്ച തന്നെ ഉന്നത ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പം പ്രതികളെ പിടികൂടാൻ ശനിയാഴ്ച പുലർച്ചെ പോകാനിരിക്കുകയാണ് ബഷീറിൻറെ ദുരൂഹ തീരോധാനം.
വെള്ളിയാഴ്ച രാത്രിയിൽ നഗരത്തിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിയിൽ ആയിരുന്നു ബഷീർ. ഇതിനുശേഷം പുലർച്ചയോട് കൂടിയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. അഞ്ചുമണിക്ക് തന്നെ വീട്ടിൽ എത്തണമെന്നും പ്രതിയെ തേടി പോകണമെന്നും സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് ബഷീർ നിർദ്ദേശം നൽകിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥൻ പുലർച്ച ബഷീറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കോൾ എടുത്തില്ല. തുടർന്ന് ഇദ്ദേഹം കോർട്ടേഴ്സിൽ തിരക്കി എത്തുകയായിരുന്നു. ഈ സമയത്ത് കോട്ടേഴ്സിലെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി.
ഇതോടെ ഇദ്ദേഹം ഫോണിൽ വീണ്ടും വിളിച്ചു. ഈ സമയം ബഷീറിൻറെ ഭാര്യയാണ് പുറത്തുവന്നത്. ബഷീർ വീട്ടിലില്ലെന്ന് ഇതോടെയാണ് തിരിച്ചറിഞ്ഞത്. ഫോണും പേഴ്സും വാഹനവും ഉപേക്ഷിച്ച ശേഷമാണ് ബഷീർ പുറത്തേക്ക് പോയത്. ബഷീറിന്റെ യാത്രാ വിവരങ്ങൾ പരിശോധിച്ച പോലീസ് സംഘം ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ടിക്കറ്റ് എടുത്തതായി കണ്ടെത്തി. എന്നാൽ പിന്നീട് എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ പോലീസ് സംഘത്തിന് സാധിച്ചിട്ടില്ല.
അമിത മാനസിക സമ്മർദ്ദവും ജോലിഭാരവും ആണ് ബഷീറിൻറെ തിരോധാനത്തിന് പിന്നിൽ എന്നാണ് സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും പറയുന്നത്. രാത്രിയും പകലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് പല പോലീസ് ഉദ്യോഗസ്ഥർക്കും മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും പറയുന്നു. ബഷീറിനെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.