ഒളിച്ചോട്ടം ആത്മഹത്യാ ശ്രമം ആത്മഹത്യ ഹൃദയാഘാതം ! അരിവാങ്ങാനുള്ള പൊലീസ് പണി കെണിയാകുമ്പോൾ; ഹൃദയം തകരുന്ന ഡിവൈഎസ്പി മുതൽ സാദാ പൊലീസുകാർ വരെ; പൊലീസുകാരുടെ ശാരീരിക മാനസികാരോഗ്യം തകരുന്നത് ഇങ്ങനെ

കോട്ടയം: കഴിഞ്ഞ കുറച്ചു നാളുകളായി കേരള പൊലീസിൽ കേൾക്കുന്ന പ്രശ്‌നങ്ങൾ പൊലീസ് സേനയുടെ തന്നെ ആരോഗ്യം തകർക്കുന്നതാണ്. കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിനിടെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാശ്രമവും മറ്റൊരാളുടെ ആത്മഹത്യാ ശ്രമവും വീണ്ടും വാർത്തയായിരിക്കുന്നത്.

Advertisements

രണ്ടാഴ്ച മുൻപാണ് കോട്ടയം ജില്ലയിലെ ഒരു ഡിവൈഎസ്പി അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാർത്ത ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തത്. കോട്ടയം ജില്ലയിലെ ഒരു ഡിവൈഎസ്പിയും ഒരു സിഐയും ഒരു എസ്‌ഐയും അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അമിത ജോലി ഭാരവും സമ്മർദവുമാണ് ഈ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഇടയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നാലെയാണ് ഇപ്പോൾ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായിരിക്കുന്നത്. പൊലീസിന്റെ അമിത ജോലി സമ്മർദമാണ് ഇദ്ദേഹം ഒളിച്ചോടുന്നതിന് ഇടയാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതും സമാനമായ പീഡനത്തെ തുടർന്നാണെന്നാണ് വിവരം.

പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം അമിതമായി വർദ്ധിക്കുന്നത് തന്നെയാണ് ഇത്തരത്തിൽ ആരോഗ്യ – മാനസിക പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം. പല പൊലീസ് സ്റ്റേഷനിലും ആവശ്യത്തിന് ജീവനക്കാർ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് പല പൊലീസ് ഉദ്യോഗസ്ഥരും അമിതമായി ജോലി ചെയ്യേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാൾ തന്നെ രണ്ടോ മൂന്നോ പേരുടെ ജോലി ചെയ്യേണ്ടി വരുമ്പോൾ പിഴവുണ്ടാകുകയും ചെയ്യും. ഈ പിഴവിന്റെ പേരിലാണ് പലപ്പോഴും ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുന്നതും.

Hot Topics

Related Articles