കോട്ടയം: ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയതായി സൂചന. ഇദ്ദേഹം തമിഴ്നാട്ടിലുണ്ടെന്നും, തമിഴ്നാട്ടിലെ ഏർവാടിയിലെ പള്ളിയിലുണ്ടെന്നാണ് വിവരം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ബഷീറിനെയാണ് ഒടുവിൽ കണ്ടെത്തിയത്.
Advertisements
ഇദ്ദേഹം ഇവിടെ നിന്നും കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാനസികമായി സമ്മർദമുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനായി തീർത്ഥാടനത്തിനായി പോയതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച പുലർച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. ജോലിയിൽ അമിത സമ്മർദമുണ്ടായിരുന്നതായി ഇദ്ദേഹം കുടുംബത്തോട് പറഞ്ഞിരുന്നതായാണ് സൂചന. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്.