കോട്ടയം : എംസി റോഡിൽ മറിയപ്പള്ളിയിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിയ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശ്ശേരി സ്വദേശിയായ യാത്രക്കാരനാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10:00 മണിയോടെ എംസി റോഡിൽ മറിയപ്പള്ളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ തണ്ടാപ്രാ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ ബസ് സ്റ്റോപ്പിൽ നിർത്താതെ മുന്നിലേക്ക് നീക്കി നിർത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ സമയം പിന്നാലെ എത്തിയ സ്കൂട്ടർ യാത്രക്കാരൻ ബസ്സിന് അടിയിൽ പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ റോഡ് മുറിച്ചു കടക്കുന്നതാണ്. ഇവിടെ നിരന്തരമായി അപകടം ഉണ്ടാകുന്നതും പതിവാണ്. എന്നാൽ ഇവിടെ മതിയായ സുരക്ഷ ഒരുക്കുന്നതിന് അധികൃതർ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിക്കാനോ അപകടം ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണം ഒരുക്കാനും അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. അടിയന്തരമായി ഈ ജംഗ്ഷനിൽ ഹോം ഗാർഡിനെ നിയോഗിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് രാഹുൽ മറിയപ്പള്ളി ആവശ്യപ്പെട്ടു.