കോട്ടയം: ഏറ്റുമാനൂരിൽ വീട്ടിൽ ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ മോഷണം പോയതായി പരാതി.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാറോലിക്കൽ -അതിരമ്പുഴ റെയിൽവേ ഗേറ്റ് റോഡിന് സമീപത്തെ വീട്ടിലാണ് മോഷണം പോയത്. ഏറ്റുമാനൂർ ബാബു മൻസിൽ ഹഫീസിന്റ വീട്ടിലാണ് മോഷണം നടന്നത്.
ഇദ്ദേഹവും ഭാര്യയും എറണാകുളത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പോയത്. തുടർന്നു, ഇന്ന് വീട്ടിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്നു തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന്റെ മുൻവശം കതക് കുത്തിത്തുറന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്.സംഭവത്തിൽ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.