കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന പൈക ടൗൺ, വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ, കോക്കാട്, മല്ലികശേരി, ചേരാനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാൽക്കരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 3 മണി വരെയും. വള്ളത്തോൾ, വടക്കേക്കര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 3 മണിക്കൂറും. തൊമ്മച്ചൻ മുക്ക്, അൽഫോൻസാ, കാണിക്കമണ്ഡപം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന കോടിമത, വിൻസർ കാസിൽ ,മനോരമ, പോളിടെക്നിക്ക്, പേർച്ച് വില്ല, ലീല, കുന്നം പളളി കുറുപ്പംപടി എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ, ചെമ്പുച്ചിറപൊക്കം എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ ഇളംകുർമാറ്റം , കീലത്ത് റോഡ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള , മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്തും ഐമാൻ , ഓട്ടകാഞ്ഞിരം, കച്ചേരികവല, അബട്ടബലം, പള്ളത്ര കടവ്, പനച്ചിക്കാട് അംബലം എന്നി ട്രാൻസ്ഫോർമറുകളിലും രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , പൊൻപള്ളി , ആനത്താനീ , കൃപ , വടവാതൂർ , ഇഎസ്ഐ, മാലം , ഗ്രാമറ്റം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ചിറ ,പുതുപ്പള്ളി പള്ളി പാറേട്ട് ഹോസ്പിറ്റൽ, കാഞ്ഞിരത്തംമൂട്, എന്നീ ട്രാൻസ്ഫോർ മോഡൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, വായനശാലാ, കുറ്റില്ലം എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.