സ്മരണകൾ ഉറങ്ങുന്ന തന്റെ കലാലയ ജീവിതത്തിന്റെ ഇടനാഴികളിലൂടെയുള്ള ഒരു മനോഹരമായ വീഡിയോ പങ്കുവെച്ച് നടൻ മമ്മൂട്ടി. ‘കണ്ണൂർ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചത്.
‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു’- എന്നി വാക്കുകളോടെ വാഹനത്തില്‍ മഹാരാജസിന്‍റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം’ എന്ന വാക്കുകളോടെയാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്.
തന്റെ ചിത്രം ആദ്യമായി അടിച്ചു വന്ന പഴയ മാഗസിനുകള്‍ അന്വേഷിച്ചതും ആവേശത്തോടെ അതിൽ നിന്ന് തന്നെ കാണിച്ചു കൊടുക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. കാലം മാറും, കലാലയത്തിന്‍റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം…മഹാരാജാസിലെ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്ത് മടങ്ങുന്ന മമ്മൂട്ടി അവസാനം പറയുന്ന വാചകം ഇതായിരുന്നു.