കുറവിലങ്ങാട് : ദേവമാത കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. വകുപ്പുമേധാവി ഡോ. സജി അഗസ്റ്റിൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഇതിനോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങളും , ഓൺലൈൻ പ്രബന്ധാവതരണവും നടത്തി.
കേരളത്തിലെ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ സെക്രട്ടറി പി. എൻ. തങ്കച്ചൻ, വിദ്യാർഥികൾക്കായി ആകാശത്തിന്റെ കൗതുകകാഴ്ചകൾ വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ടെലസ്കോപ്പ് നിർമ്മാണത്തിന് അവസരമൊരുക്കി. വൈകിട്ട് 6:30 മുതൽ 8:30 വരെ വാനനിരീക്ഷണം സംഘടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്സ് ടീച്ചേഴ്സ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറവിലങ്ങാട് ശാഖ, അല്ലെമ്ഡ് മെഡിക്കൽസ് എന്നിവയുടെ സഹകരണത്തോടെയാണ് ശാസ്ത്ര ദിനാഘോഷപരിപാടികൾ നടത്തിയത്.