കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുക: എൻജിഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ സമ്മേളനം

കോട്ടയം: കോട്ടയം ടൗൺ ഏരിയയുടെ 46-ാം വാര്‍ഷിക സമ്മേളനത്തോടെ എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾ ജില്ലയിൽ പൂര്‍ത്തീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് 9 മണിക്ക് പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി  കൃഷ്ണദാസ് വി വി പ്രവര്‍ത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറര്‍ രാജേഷ് കുമാര്‍ പി പി വരവുചെലവ് കണക്ക് അവതരിപ്പിച്ചു. 

Advertisements

പുതിയ ഭാരവാഹികളില്‍ പ്രസിഡന്റായി സുബിന്‍ ലൂക്കോസിനെയും സെക്രട്ടറിയായി കൃഷ്ണദാസ് വി വി-യേയും ട്രഷറര്‍ ആയി സിന്ധു എം എല്‍-നെയും വൈസ് പ്രസിഡന്റുമാരായി ടി എ സാബുവിനെയും പി എന്‍ ഉഷയെയും ജോയിന്റ് സെക്രട്ടറിമാരായി ബിജോയ് എം ടി-യെയും ശ്രീകുമാർ പി ആറിനെയും  തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനം മാര്‍ച്ച് 18, 19 തീയതികളില്‍ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന സമ്മേളനം മെയ്‌ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.