വിദ്യാർഥികൾക്ക് സൗജന്യ യാത്രക്കായി സർക്കാർ സബ്സിഡി അനുവദിക്കണം :സജി മഞ്ഞക്കടമ്പിൽ

കോട്ടയം :വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച കൊണ്ടും,കേരള ജനത ആകെ ദുരിതത്തിൽ നിൽക്കുമ്പോൾ വിദ്യാർഥികളുടെ കൺസഷന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുന പരിശോധിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisements

തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ സൗജന്യ യാത്ര സൗകര്യം അനുവദിക്കുമ്പോൾ കേരളത്തിൽ വിദ്യാർത്ഥികളുടെ കൺസഷൻ ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലന്നും സജി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ ബസ് ഓപ്പറേറ്റേഴ്സ്സിന്റെ മേൽ വിദ്യാർത്ഥികളുടെ കൺസഷൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ വിദ്യാർത്ഥികളുടെ കൺസഷൻ പൂർണമായി സൗജന്യമാക്കാനായി സബ്സിഡി അനുവദിക്കണമെന്നും സജി ആവശ്യപ്പെട്ടു.

കെ എസ് സി കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലുക്ക് അധ്യക്ഷത വഹിച്ചു.

ഡിജു സെബാസ്റ്റ്യൻ, ടോം ആന്റണി, ജെയ്സൺ ചെമ്പകച്ചേരി, മെൽബിൻ പറമുണ്ട, ജസ്റ്റ്യൻ പാറപ്പുറം, അശ്വിൻ പടിഞ്ഞാറേക്കര,ടോം കണിയാരാശെരിൽ, അഭിഷേക് ബിജു, ജോസു ഷാജി, റോഷൻ ജോസ്, ജെറിൻ നരിപ്പാറ, സൈറസ് പുതിയിടം, സാമു ടി യു, ജെയിൻ രാജൻ,റോണി തന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles