ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജി(50) യുമാണ് അറസ്റ്റിലായത്. ബജ്രംഗ്ദള് പ്രവര്‍ത്തകനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള് പ്രവര്ത്തകന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇരുവരും ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ആരോപണം ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവര്‍ത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു.
ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും മീനാക്ഷി സിങ് ആരോപിച്ചു.
2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.