‘കുട്ടി തലക്കൊപ്പം’ മത്സരം കാണാൻ ശാലിനിയും , ഇരുവരേയും ആവേശത്തോടെ സ്വീകരിച്ച് അഭിഷേക് ബച്ചൻ, വീഡിയോ

ചെന്നൈയിലെ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ ചെന്നൈയിൻ എഫ്.സിയുടെ മത്സരം കാണാനെത്തിയ നടി ശാലിനിയേയും മകൻ ആദ്വിക്കിനേയും സ്വീകരിച്ച് നടൻ അഭിഷേക് ബച്ചൻ. ക്ലബ്ബിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം.

ശാലിനിയുടെ അടുത്തെത്തി വിശേഷങ്ങൾ തിരക്കുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ഇതിനോടകം തന്നെ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. ചെന്നൈയിൻ എഫ്.സിയുടെ ജേഴ്സി അണിഞ്ഞാണ് അദ്വിക് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാലിനിയും ‘കുട്ടി തല’യും എന്ന ക്യാപ്ഷനോടെ നിരവധി ആരാധകർ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. നിരവധി ആളുകളാണ് കമെന്റും റീട്വീറ്റുമായി എത്തുന്നത്. 

ഭർത്താവായ അജിത്തിനോടൊപ്പം ആണെങ്കിലും പൊതുവേദികളിൽ വളരെ അപൂർവമായി മാത്രമേ ശാലിനി പ്രത്യക്ഷപ്പെടാറുള്ളൂ.

Hot Topics

Related Articles