പ്രസ് ക്ലബ്ബ് ഇൻ്റർ ഹൗസ് ക്രിക്കറ്റ് ടൂർണമെൻ്റ് നാളെ മുതൽ : വിജയികൾക്കുള്ള ട്രോഫി സമ്മാനമായി നൽകുന്നത് ഏറ്റുമാനൂർ ഡെവൺ ഫുഡ്സ് 

കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ഈ വർഷത്തെ ഇൻ്റർ ഹൗസ് ക്രിക്കറ്റ് ടൂർണമെൻ്റ് നാളെയും  വെള്ളിയാഴ്ചയുമായി  സിഎംഎസ് കോളജ് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്കുള്ള ട്രോഫി ഏറ്റുമാനൂർ ഡെവൺ ഫുഡ്സാണ് സമ്മാനമായി നൽകുന്നത്. 

Advertisements

ദീപിക, കേരള കൗമുദി, മനോരമ എഡിറ്റോറിയൽ, ക്ലബ്ബ് ഇലവൻ, മാധ്യമം, എംഎംപി, മംഗളം, മാതൃഭൂമി, ദേശാഭിമാനി, മനോരമ ഓൺലൈൻ എന്നീ 10 ടീമുകൾ ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ രാവിലെ 7 ന് ആദ്യപാദ മത്സരങ്ങൾ ആരംഭിക്കും. 9 മണിക്ക് ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ഉത്ഘാടനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നിർവ്വഹിക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആദ്യ സെമി ഫൈനൽ മത്സരവും, 9 മണിക്ക് രണ്ടാം സെമിയും നടക്കും. വൈകുന്നേരം 3.30നാണ് ഫൈനൽ. വിജയികൾക്ക് ജോസ് കെ മാണി എംപി ട്രോഫികൾ വിതരണം ചെയ്യും

Hot Topics

Related Articles