ആലപ്പുഴ: എ സി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കിടങ്ങറ ഈസ്റ്റ് ചെറിയ പാലം പുനര്‍ നിര്‍മാണം മാര്‍ച്ച് മൂന്ന് മുതല്‍ റോഡ് അടച്ച് ആരംഭിക്കും. ഈ ഭാഗത്ത് കൂടിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം മൂന്ന് മുതല്‍ 70 ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിക്കും. ഈ കാലയളവില്‍ വലിയ ചരക്കു വാഹനങ്ങള്‍ തിരുവല്ല – അമ്പലപ്പുഴ റോഡ് വഴി പോകേണ്ടതാണ്.
ചെറു വാഹനങ്ങള്‍, സ്കൂള്‍ ബസ്, എമര്‍ജന്‍സി വാഹനങ്ങള്‍, കെ.എസ്.ആര്.ടി.സി. ബസ്, ചെറു ടിപ്പറുകള്‍ (300 സി.എഫ്.ടി. വരെയുള്ളവ) എന്നി കിടങ്ങറ ഈസ്റ്റ് പാലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച താല്‍ക്കാലിക ഡൈവേര്ഷന് റോഡിലൂടെ പോകേണ്ടതാണ്. 300 സി.എഫ്.ടി. മുകളില്‍ ഭാരവുമായി വരുന്ന എല്ലാ ചരക്ക് വാഹനങ്ങളുടെയും ഗതാഗതം ഇകാലയളവില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.