എലിക്കുളത്തെ സംഘർഷം: എട്ടു പേർ പിടിയിൽ

കോട്ടയം : എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത്  വാകവയലിൽ വീട്ടിൽ സാബു മകൻ ചന്തു സാബു (21), പൂവരണി  വിളക്കുമാടം പനക്കൽ വീട്ടിൽ ലോറൻസ് മകൻ നെബു ലോറൻസ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കൽ വീട്ടിൽ സുധാകരൻ മകൻ അഖിൽ കെ.സുധാകരൻ (30),  പൂവരണി പൂവത്തോട് ഭാഗത്ത്  ഈട്ടിക്കൽ വീട്ടിൽ രാജു മകൻ ആകാശ് രാജു (22), ഇയാളുടെ സഹോദരൻ അവിനാശ് രാജു (24),പൂവരണി ഇടമറ്റം ഭാഗത്ത് കോഴികുത്തിക്കര വീട്ടിൽപുരുഷോത്തമൻ മകൻ സീജൻ കെ.പി (46), പൂവരണി ഇടമറ്റം ഭാഗത്ത് ഐക്കര വീട്ടിൽ ഗോപി മകൻ ബിനു.ജി (41),  പൂവരണി ഇടമറ്റം ഭാഗത്ത് നെടുവേലി വീട്ടിൽ റെജി എൻ.ആർ  (59)എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ   യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്  യുവാക്കളെ പ്രതികൾ കുരുവിക്കൂട് ഭാഗത്തേക്ക് വിളിച്ചു വരുത്തി കമ്പിവടി കൊണ്ട്  ആക്രമിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ  നേതൃത്വത്തിലുള്ള  അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവില്‍   ഇവരെ പല സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. 

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർഎം, പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് പി.റ്റി, നിസാർ, സി.പി.ഓ മാരായ ജയകുമാർ, ബിവിൻ, മുഹമ്മദ് റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles