കുഴിമറ്റം വൈ.എം.സി.എ.ലേഡീസ് സർക്കിൾ ഉയരെ  വനിതാ സദസ്സ് മാർച്ച് 5 ന് 

കുഴിമറ്റം: കുഴിമറ്റം വൈ.എം.സി.എ. ലേഡീസ് സർക്കിൾ എട്ടാമത് വാർഷികവും ഉയരെ വനിതാ സദസ്സും  മാർച്ച് 5 ഞായറാഴ്ച്ച് ഉച്ചകഴിഞ്ഞ്  3 മണി മുതൽ കുഴിമറ്റം ബഥനി ആശ്രമത്തിൽ നടക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആനി മാമൻ വനിതാ സദസ്സ് ഉദ്ഘാടനം ചെയ്യും. ഡോ സിസി ജോസ് (  മെഡിക്കൽ കോളജ് കോട്ടയം  ) ഫ്ളൈ ഹൈ എന്ന വിഷയത്തിൽ  ക്ലാസ് എടുക്കും. മഹാത്മാഗാന്ധി സർവ്വകലാശാലാ സ്റ്റാറ്റിറ്റിക്സ് ബിരുദാനന്തര ബിരുദം ഒന്നാം റാങ്ക് ജേതാവ് കുമാരി സ്നേഹ ആൻ ബോബനെ യോഗത്തിൽ ആദരിക്കും. വൈ.എം.സി.എ. കേരള റീജിയൺ വനിതാ ഫോറം ജനറൽ കൺവീനർ ജൂലി അനിൽ ആശംസ അർപ്പിക്കും. ലേഡീസ് സർക്കിൾ പ്രസിഡൻറ് ജിൻസി എബി അദ്ധ്യക്ഷത വഹിക്കുമെന്ന്  സെക്രട്ടറി ആശ ബിനോ അറിയിച്ചു.

Advertisements

Hot Topics

Related Articles