കോട്ടയം : കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭ സെക്രട്ടറി വിജിലൻസ് പിടിയിൽ. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിനെയാണ് മധ്യ മേഖല വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി പരാതിക്കാരനിൽ നിന്നും കാൽ ലക്ഷം രൂപ കൈക്കൂലി ആയി വാങ്ങുകയായിരുന്നു.
വിജിലൻസിന് പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ ദിവസങ്ങളായി വിജിലൻ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയാണ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചത്. തുടർന്ന് ബ്ളു ഫിനോഫ് തിലിൻ പൗഡർ പുരട്ടിയ നോട്ട് വിജിലൻസ് സംഘം പരാതിക്കാരന് നൽകി. ഈ നോട്ട് കൈപ്പറ്റുന്നതിനിടയാണ് പ്രതിയായ നഗരസഭാ സെക്രട്ടറി വിജിലൻസിന്റെ പിടിയിലായത്.