ഇന്ത്യക്ക് ഇത് അഭിമാനം: ഓസ്ക്കാർ വേദിയിൽ ശബ്ദമാകാൻ ദീപിക പദുക്കോൺ

ഓസ്കാർ അവാർഡ് നിശയിൽ അവതാരകരിൽ ഒരാളായി ബോളിവുഡ് നടി ദീപിക പദുക്കോണും. അവാർഡ് നിശയിലെ 16 അവതാരകരിൽ ഒരാളായാണ് ദീപിക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്‍സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്താണത്തെ ഓസ്കാർ പുരസ്കാരത്തിന് 
മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍   ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മത്സരിക്കുന്നുണ്ട്.  കൂടാതെ ഷൗനക് സെൻ സംവിധാനം ചെയ്‍ത ‘ഓള്‍ ദാറ്റ് ബ്രീത്ത്‍സ്’, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ‘ദ് എലിഫെന്റ് വിസ്‍പേഴ്‍സ്’ എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‍കറിന് മത്സരിക്കുന്നുണ്ട്.

അതേസമയം, ദീപിക പദുക്കോണിന്റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘പഠാനാ’ണ്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

Hot Topics

Related Articles