ഓസ്കർ വേദിയിൽ ‘നാട്ടു നാട്ടുവിന്’ ഡാൻസ് ചെയ്യാനൊരുങ്ങി അമേരിക്കന്‍ നർത്തകി ലോറന്‍ ഗോട്‌ലീബ്

ഓസ്കർ പുരസ്കാര വേദിയിൽ ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’വിനു ചുവടുവയ്ക്കാൻ അമേരിക്കന്‍ നടിയും. നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബാണ് ഗാനത്തിന് നൃത്തം ചെയ്യുക. നടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിനു ഞാന്‍ ചുവടു വയ്ക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ എനിക്ക് ആവേശം തോന്നുന്നു. എനിക്ക് ആശംസകൾ നേരൂ’…ലോറൻ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്കാർ വേദിയിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കലാ ഭൈരവയും ചേർന്നാണ് ഈ പാട്ട് പാടുന്നത്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ മുഴങ്ങുന്നത്. നിലവിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ നാട്ടു നാട്ടുവിന് നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീത ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മത്സര വിഭാഗമാണ് ഇത്.

Hot Topics

Related Articles