സഞ്ജയ് ദത്തും എത്തി…ലിയോയുടെ
ചിത്രീകരണം പുരോഗമിക്കുന്നു

ലിയോ ടീമിലേക്ക് ഒന്നിച്ച് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ചിത്രത്തിലെ വില്ലനായ അദ്ദേഹത്തിനെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്നത് അടക്കം ഉള്ള വീഡിയോ  അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നായകനായ വിജയ് സഞ്ജയ് ദത്തിനെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം മലയാളി താരം ബാബു ആന്‍റണി ലിയോയുടെ ഭാഗമായിരുന്നു. തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ ലിയോയുടെ ഭാഗമാണ്. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.


Hot Topics

Related Articles