ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി തമിഴ് നടൻ സൂര്യ

ഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി തമിഴ് നടൻ സൂര്യ. അക്കാദമി അംഗം കൂടിയാണ് അദ്ദേഹം. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വർഷത്തെ ഓസ്കർ അവാർ‍ഡിൽ വോട്ട് ചെയ്ത കാര്യം സൂര്യ പ്രേക്ഷകരെ അറിയിച്ചത്. ഓസ്കറിലെ സൂര്യയുടെ ആദ്യ വോട്ട് കൂടിയാണിത്.

മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ അഭിനേതാവാണ് സൂര്യ. ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ഇത്തവണ ക്ഷണിച്ചിരുന്നു. സിനിമയുടെ വിവിധ മേഖലകളിൽ ഇവര്‍ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽനിന്ന് ഓസ്‌കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാറുഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.

മാർച്ച് 13ന് ഇന്ത്യൻ സമയം പുലർച്ചെയാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം.

Hot Topics

Related Articles