കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിലെ നിയമനങ്ങളെ കുറിച്ച് വിജിലൻസ് അന്വേക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റും യു ഡി എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പൻ ആവശ്യപ്പെട്ടു.യോഗ്യതാ പരീക്ഷാ പ്രഹസനം നടത്തി അർഹരായവരെ ഒഴിവാക്കി അനർഹരായവരെലക്ഷങ്ങൾ കോഴ വാങ്ങിയാണ് ബാങ്കിൽ നിയമനം നടത്തിയത്. അർഹരെ ഒഴിവാക്കി അനർഹരെ തിരുകി കയറ്റിയതിനെതിരെ കേരളാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ബാങ്കിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി മണ്ഡലം പ്രസിഡൻ്റ് ജോയി മുണ്ടാമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതിയംഗം വി ജെ ലാലി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മറിയാമ്മ ടീച്ചർ’, പ്രസാദ് ഉരുളികുന്നം, നിയോജക മണ്ഡലം പ്രസിഡൻ്റ് സി വി തോമസ് കുട്ടി നേതാക്കളായ ലാജി മാടത്താനി കുന്നേൽ, ജോർജ്ജ് കുട്ടി പൂതകുഴി ,സിബി നമ്പൂട്ടാകം എന്നിവർ പ്രസംഗിച്ചു.