കോട്ടയം: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ഇടവകയിലെ എസ്എംവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് “മർത്ത് – 2023″…..സ്ത്രീകളിൽ അനുഗൃഹീതയായ മർത്ത് മറിയത്തിൻ്റെ തൃപ്പാദം പതിഞ്ഞ മണ്ണിൽ.. വനിതാ സംഗമം നടത്തി.
യുവജനങ്ങള്‍ക്കൊപ്പം അമ്മമാരും സംഗമത്തിനെത്തിയതോടെ തലമുറകളുടെ കൂടിച്ചേരലിനും വേദിയായിമാറി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ആലാനിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന് മുത്തിയമ്മയുടെ സവിധത്തില്‍ സംഗമിച്ച് ജപമാലയര്‍പ്പണവും നടത്തി.
സംഗമത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ബി യൂണിറ്റ് പ്രസിഡന്റ് അമല ആന്‍ ബെന്നി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് ആലാനിക്കല്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ശാലോം, എസ്എംവൈഎം പാലാ രൂപത വൈസ്പ്രസിഡന്റ് സെന്‍ജു ജേക്കബ്, എ യൂണിറ്റ് പ്രസിഡന്റ് അജോ ജോസഫ്, സെക്രട്ടറി റെലന് ബോബി, വൈസ് പ്രസിഡന്റ് മെറിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
“സ്ത്രീത്വത്തിന്റെ മാഹാത്മ്യം” എന്ന വിഷയത്തിൽ സംവേദനാത്മക സെമിനാർ നടത്തി. പാലാ അല്‍ഫോന്‍സാ കോളജിലെ അസി. പ്രഫ. സിമി റോസ് സെബാസ്റ്റ്യന്‍ സെമിനാറിന് നേതൃത്വം നല്കി. ജീവിതത്തിന്റെ നാനാതുറകളിലുള്ള വനിതകള്‍ സംഗമിത്തിനെത്തിയത് സംഘാടകർക്ക് ആവേശമായി.