കൊച്ചി : ഇന്ത്യയിലെ മുൻനിര ആശുപത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി സ്ത്രീകൾക്കായി ആസ്റ്റർ വിമൻസ് ഹാർട്ട് സെന്റർ പ്രഖ്യാപിച്ചു. സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഏറ്റവും സമഗ്രമായ കേന്ദ്രമാണ് വിമൻസ് ഹാർട്ട് സെന്റർ. ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രതിരോധം, രോഗനിർണയം, ചികിത്സ, പുനരധിവാസം, ഗവേഷണം എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഈ സെന്റർ ഉറപ്പാക്കും.
സ്ത്രീകളിലെ ഹൃദയാഘാതം, ഗർഭാവസ്ഥയിലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രായപൂർത്തിയായവരിലെ കോൺജെനിറ്റൽ ഹൃദ്രോഗങ്ങൾ, ഹൃദ്രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം, പ്രസവാനന്തരം, ആർത്തവവിരാമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകൾക്കുള്ള പ്രിവന്റീവ് ഹാർട്ട് ചെക്കപ്പുകൾ എന്നിവയാണ് സെന്ററിലെ പ്രധാന സേവനങ്ങൾ. വാതരോഗ വൈകല്യങ്ങളുള്ള സ്ത്രീകളിലെ ഹൃദയാരോഗ്യം, നാഡി വൈകല്യങ്ങളും മാനസിക വെല്ലുവിളികളും നേരിടുന്ന സ്ത്രീകളിലേ ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുടെ വിലയിരുത്തലുകളും നിയന്ത്രണവും സെന്ററിൽ ഉൾപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഹൃദ്രോഗം മൂലം ഇന്ത്യയിൽ ഒരുപാട് സ്ത്രീകൾ മരിക്കുന്നുണ്ട്. കൃത്യമായി രോഗലക്ഷണങ്ങളും അപകടസാധ്യതകളും തിരിച്ചറിയുകയും ജീവിതശൈലിയിൽ മാറ്റം വരുത്തുകയും സമയബന്ധിതമായ പരിചരണം ലഭിക്കുകയും ചെയ്യുന്നത് ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുകയും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള സംരക്ഷണത്തിനും വഴിവെക്കും. സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഈ പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ” വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി ഷീല ഗ്രേസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
സ്ത്രീകളുടെ ഹൃദയാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദഗ്ദരായ കാർഡിയോളജി വിഭാഗം ഡോ. ടെഫി ജോസ് , ഗ്രോൺ അപ്പ് കോൺജെനിറ്റൽ ഹാർട്ട് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. അന്നു ജോസ് . ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡോ. എസ്. മായാദേവി കുറുപ്പ്, ഡോ. സറീന എ ഖാലിദ്, അനസ്തേഷ്യോളജി വിഭാഗം- ഡോ. ജ്യോതി ലക്ഷ്മി നായർ, റുമറ്റോളജി വിഭാഗം -ഡോ. നയൻതാര ഷേണായി – സൈക്യാട്രി ആൻഡ് കൗൺസിലിംഗ് വിഭാഗം ഡോ. നമിത എം. ദാസ് – പോഷകാഹാരവും ഭക്ഷണക്രമം വിഭാഗം- സൂസൻ ഇട്ടി, – ഫിസിക്കൽ മെഡിസിനും റീഹാബിലിറ്റെഷൻ വിഭാഗം – ടിന്റു, എന്നിവരാണ് സെന്ററിലെ മറ്റ് അംഗങ്ങൾ.
“ലോക ഹൃദയാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം സ്ത്രീകളിലെ മൂന്നിലൊന്ന് മരണവും ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമാണ്. കൂടാതെ സ്തനാർബുദത്തെ അപേക്ഷിച്ച് 13 മടങ്ങ് സ്ത്രീകളുടെ മരണത്തിന് ഇവ കാരണമാകുന്നു . കൗമാരകാലവും ഗർഭധാരണവും മുതൽ സ്ത്രീകൾക്ക് ആജീവനാന്തം നേരിടേണ്ടി വരുന്ന ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ വാഗ്ദാനം ചെയുന്ന ഒരേ ഒരു കേന്ദ്രമാണ് ആസ്റ്റർ വിമൻസ് ഹാർട്ട് സെന്റർ. പുതിയതായി ആരംഭിച്ച കാർഡിയോ – ഒബ്സ്റ്റട്രിക്സ് ക്ലിനിക്ക് വഴി ഹൃദ്രോഗങ്ങൾ തടയുന്നതിലൂടെയും ഗർഭാവസ്ഥയിലെ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിചരണവും ഞങ്ങൾ നൽകുന്നു. ഹൃദയ സംരക്ഷണത്തിനെക്കുറിച്ച് അവബോധം സ്ത്രീകളിൽ സൃഷ്ടിക്കുകയും അവരെ ഹൃദയാരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതകളെപ്പറ്റി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ” ആസ്റ്റർ മെഡ്സിറ്റിയിലെ ഇൻറർവെൻഷണൽ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ടെഫി ജോസ് പറഞ്ഞു.
ആസ്റ്റർ വിമൻസ് ഹാർട്ട് സെന്ററിന്റെ ആരംഭം ആസ്റ്റർ മെഡ്സിറ്റിയെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണ്. സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞങ്ങൾക്ക് പൂർണ്ണമായ ബോധ്യമുണ്ട് . അത് തന്നെയാണ് ഇത്തരം ഒരു സെന്റർ അവതരിപ്പിക്കുന്നതിനുള്ള പ്രധാന കാരണവും . പ്രായ-ലിംഗ ഭേദമന്യേ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ മെഡ്സിറ്റി ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.ഗീത ഫിലിപ്സ് പറഞ്ഞു.
കാർഡിയാക് സയൻസ് വിഭാഗത്തിൽ ആസ്റ്റർ വിമൻസ് ഹാർട്ട് സെന്റർ ചൊവ്വ, വ്യാഴം, ശനി രാവിലെ 11 മുതൽ 3 വരെ പ്രവർത്തിക്കും. ആസ്റ്റർ കാർഡിയാക് സയൻസസിലെ കാർഡിയോ ഒബ്സ്റ്റട്രിക്സ് ക്ലിനിക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 1:30 മുതൽ 3 വരെയും സെന്റർ പ്രവർത്തിക്കും . അപ്പോയിന്റ്മെന്റിന് 8129274333 എന്ന നമ്പറിൽ വിളിക്കുക.