കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് നാല് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ നിന്നും ടിബി റോഡിലേയ്ക്കു കയറുന്ന ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു ആലപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസി.
പുളിമൂട് ജംഗ്ഷനിൽ ബസ് നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു പോകുന്നതിനിടെ ബസ് ഓഫായി പോകുകയായിരുന്നു. തുടർന്ന്, ബസ് തനിയെ പിന്നിലേയ്ക്ക് ഉരുണ്ട്. ഈ സമയം ബസിന് പിന്നാലെ എത്തിയ രണ്ടു കാറിലും, ഒരു ഓട്ടോറിക്ഷയിലും ഒരു സ്കൂട്ടറിലും ബസ് ഇടിച്ചു. മുന്നിലുണ്ടായിരുന്ന കാറിലും ഓട്ടോറിക്ഷയിലും ബസ് ഇടിക്കുകയും, പിന്നാലെ എത്തിയ മറ്റു വാഹനങ്ങളിൽ കാറും ഓട്ടോറിക്ഷയും ഇടിയ്ക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നോട്ടുരുണ്ട ബസ് പെട്ടന്ന് നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി. ട്രാഫിക് സ്റ്റേഷനിൽ നിന്നും എസ്ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്. ബസും അപകടത്തിൽപ്പെട്ട വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.