കോട്ടയം തുരുത്തിയിൽ ലോറിയിൽ കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞ് പരാക്രമം കാട്ടുന്നു; ലോറിയിൽ നിന്നും റോഡിലേയ്ക്കിറങ്ങിയ കൊമ്പൻ വൈദ്യുതി പോസ്റ്റുകൾ പിഴുതു; എം.സി റോഡിൽ ഗതാഗതക്കുരുക്ക്; പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു

കോട്ടയം: തുരുത്തിയിൽ ലോറിയിൽ കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞ് പരാക്രമം കാട്ടുന്നു. ലോറിയിൽ നിന്ന് ഇടഞ്ഞ കൊമ്പൻ താഴെ ഇറങ്ങിയ ശേഷം വീണ്ടും അക്രമാസക്തനാകുകയായിരുന്നു. വൈദ്യുതി ലൈനുകൾ വലിച്ച കൊമ്പൻ, മൂന്നു വൈദ്യുതി പോസ്റ്റുകളും തകർത്തു. ചങ്ങനാശേരിയിലെ വാഴപ്പള്ളി മഹാദേവൻ എന്ന കൊമ്പനാണ് അക്രമാസക്തനായി എംസി റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി ഒൻപതരയോടെ ആരംഭിച്ച ആനയുടെ അതിക്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്.

Advertisements

ഉത്സവത്തിന് ശേഷം ആനയെ വാഴപ്പള്ളിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ലോറിയിൽ നിന്ന് ആന അക്രമാസക്തനായത്. തുടർന്ന്, ലോറിയുടെ കൈവരികൾ തകർത്ത ശേഷം ആന ലോറിയ്ക്കുള്ളിൽ തന്നെ തിരിഞ്ഞ് നിന്നു. തുമ്പികൈ കൊണ്ട് പരാക്രമം കാട്ടുന്നതിനാൽ ആനയുടെ സമീപത്തേക്ക് പാപ്പാൻമാർക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. മുന്നോട്ട് തിരിഞ്ഞ് നിന്ന ആന വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നതു പോലെ പിന്നോട്ട് തിരിഞ്ഞു നിന്നതോടെ ആർക്കും ആനയുടെ അടുത്തേയ്ക്ക് എത്താനാവാത്ത സ്ഥിതിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന ഇടഞ്ഞതോടെ ആക്രമണ സാധ്യതയും ഏറി. ഇതിനിടെ ആന റോഡിലേയ്ക്കിറങ്ങിയതും അപകട സാധ്യത വർദ്ധിപ്പിച്ചു. ലോറിയിൽ നിന്നും ഇറങ്ങും മുൻപ് ആന വൈദ്യുതി ലൈനുകളിൽ കടന്നു പിടിച്ചു. വൈദ്യുതി ലൈൻ നേരത്തെ തന്നെ ഓഫാക്കിയതിനാൽ അപകടം ഒഴിവായി. ആന ലൈനിൽ പിടിച്ചതോടെ മൂന്നു വൈദ്യുതി പോസ്റ്റുകളാണ് പ്രദേശത്ത് ഒടിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

ഇതോടെ തിരക്കേറിയ എംസി റോഡിൽ ഗതാഗതം പൂർണമായും തടസ്സപെട്ടു. പോലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. വൻ ജനക്കൂട്ടവും തടിച്ചുകൂടിയിട്ടുണ്ട്. എംസി റോഡിൽ ആന നിലയുറപ്പിച്ചതോടെ വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്.

Hot Topics

Related Articles