കുറവിലങ്ങാട് : നിങ്ങൾ ഓടയിൽ വീഴാതിരിക്കാൻ നടപാതയുടെ മുകളിലൂടെ നടക്കാതിരിക്കുക. കുറവിലങ്ങാട് പള്ളിക്കവലയിൽ
Advertisements
എത്തുന്ന യാത്രക്കാരോട് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പറയുവാൻ ഉള്ളത് ഇതാണ്. പള്ളിക്കവലയിൽ ബസ് സ്റ്റാന്റിന് മുമ്പിലെ ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ആദ്യം നടത്തിയ പണികളുടെ ഭാഗമായി ഇളക്കി മാറ്റിയ ഓടയുടെ മുകൾ ഭാഗം തകർന്ന് തിരക്കേറിയ പള്ളിക്കവലയിലെ ബസ് സ്റ്റാന്റിൽ അപകടവസ്ഥയിലായത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഇതുവരെ അധികാരികൾ കണ്ടത്തായി നടിക്കുന്നില്ല. സ്വകാര്യ ബസുകൾ പള്ളിക്കവലയിലെ സ്റ്റാൻന്റിൽ പ്രവേശിക്കുന്നത് ഈ സ്ലാബിന് മുകളിലുടെയാണ്. കഴിഞ്ഞ ദിവസം യാത്രക്കാർ നടന്നു പോകുന്നതിനിടെ കുറവിലങ്ങാട് ടൗണിൽ ഓടയുടെ മുകളിലെ സ്ലാബ് ഓടിഞ്ഞു വീണ് മകന് പേർ ഓടയിൽ വീണ് പരിക്കേറ്റിരുന്നു.