കാഞ്ഞിരപ്പള്ളി : കാട്ടുപോത്ത് കാടുകയറിയെന്ന വനംവകുപ്പിന്റെ വാദം പൊളിഞ്ഞു, കാട്ടുപോത്തിനെ വീണ്ടും ഇടക്കുന്നം പ്രദേശത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തിനെ ഇടക്കുന്നം പേഴക്കല്ല് ഭാഗത്താണ് കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് തവണ വെടിയുതിര്‍ത്ത് കാട്ടുപോത്തിനെ പ്രദേശത്തുനിന്ന് മാറ്റുന്നതിന് ശ്രമം നടത്തി. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയും നടത്തി. വെള്ളനാടി എസ്റ്റേറ്റില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കാട്ടുപോത്ത് എത്തിനിന്നത്. എരുമേലി റേഞ്ച് ഓഫീസിന് കീഴിലെ 30 ഉദ്യോഗസ്ഥരും പിരുമേട് റാപിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്ത് ക്യാമ്ബ് ചെയ്താണ് പരിശോധന നടത്തുന്നത്.കാട്ടുപോത്ത് ഇറങ്ങിയിട്ട് 11 ദിവസം
കാട്ടുപോത്ത് ഇടക്കുന്നത്ത് ജനവാസമേഖലയില്‍ ഇറങ്ങിയിട്ട് 11 ദിവസംപിന്നിട്ടു. കഴിഞ്ഞ 28-ന് കിണറ്റില്‍ വീണ കാട്ടിപോത്തിനെ പിടികൂടാതെ കയറ്റിവിട്ടതാണ് ഇപ്പോഴും നാട്ടില്‍ അലയുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാല് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചാണകം, കാല്‍പ്പാട്, കിടക്കുന്ന സ്ഥലം എന്നിവ കണ്ടെത്തി ട്രാക്ക് പരിശോധന നടത്തിയാണ് കാടിനടുത്ത് വരെയെത്തിയെന്ന് വനം വകുപ്പ് അറിയിച്ചത്. എന്നാല്‍ വീണ്ടും ഇടക്കുന്നം പ്രദേശത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടെത്തിയതോടെ ഈ വാദവും പൊളിഞ്ഞു. പലതവണ കാട്ടിപോത്തിനെ പ്രദേശത്ത് കണ്ടിട്ട് വനംവകുപ്പിനെ അറിയിച്ചിട്ടും അധികൃതര്‍ വിശ്വാസത്തിലെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാട്ടുപോത്തിനെ വീണ്ടും പ്രദേശത്ത് കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന വനംവകുപ്പിന്റെ നിര്‍ദേശത്തോടെ പൂര്‍ണമായും നാട്ടുകാര്‍ സഹകരിച്ചിരുന്നു. ജനങ്ങള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.