മെഡിക്കൽ കോളേജ്
ആശുപത്രി വളപ്പിൽ നിന്നും
ഗതികെട്ട വാഹന ഉടമകൾ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും പാട്സുകളും മോഷണം പോകുന്നത് പതിവാകുന്നു. പൊലീസിനു സമാനമായ യൂണിഫോം ധരിച്ച് ആശുപത്രിയിൽ എത്തുന്ന സെക്യൂരിറ്റി ജീവനക്കാർ പക്ഷേ, ആശുപത്രിയ്ക്കു വേണ്ട സുരക്ഷ ഒരുക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. രോഗികളെ ഭീഷണിപ്പെടുത്തുകയും, അവരോട് തട്ടിക്കയറുകയും ചെയ്യുന്നതല്ലാതെ ഇതുവരെയും ആശുപത്രിയിലെ സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റി ജീവനക്കാർ ഒന്നും ചെയ്യാറില്ലെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ വാഹനത്തിന്റെ ഭാഗങ്ങൾ മോഷണം പോയിരുന്നു. ഇവിടെ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും, വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. ആശുപത്രിയിൽ പാർക്കിംങ് ഫീസ് പിരിക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പദ്ദതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, ആശുപത്രി അധികൃതർ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല.
ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രണ്ടു മാസം മുൻപാണ് മോഷണം പോയത്. എന്നാൽ, അധികൃതർ വിഷയത്തിൽ ശക്തമായ നടപടിയെടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരോട് അധികാരം കാണിക്കുന്നതിനു ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ യാതൊരു മടിയും കാട്ടാറില്ലെന്നതാണ് യാഥാർത്ഥ്യം.